കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും - അരവിന്ദ് കെജ്‌രിവാൾ

കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്.

Update: 2021-05-14 12:17 GMT
Advertising

കോവിഡ് ബാധിച്ച്‌ മരണപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വേദനാജനകമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പലകുടുംബങ്ങളിലും ഒന്നിലധികം പേർ മരണപ്പെടുന്ന സാഹചര്യം ആണുണ്ടായത്. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന ഈ സർക്കാർ മനസിലാക്കുന്നു. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നൽകാൻ തയ്യാറാണ്. കെജ്‌രിവാൾ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഇന്ന് 8500 കേസുകൾ മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News