കൂടുതല്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കും; നടപടി വേഗത്തിലാക്കി കേന്ദ്രം 

സിഡസ് കാഡില, ജോൺസണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകൾക്ക് ജൂണിൽ അനുമതി ലഭിച്ചേക്കും. 

Update: 2021-04-13 11:12 GMT

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കൂടുതൽ വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. രാജ്യത്ത് കൂടുതല്‍ വിദേശ വാക്സിനുകള്‍ ലഭ്യമാക്കാനുള്ള നടപടികളും വേഗത്തിലാക്കും. 

സിഡസ് കാഡില, ജോൺസണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകൾക്ക് ജൂണിൽ അനുമതി ലഭിച്ചേക്കും. ഭാരത് ബയോടെക്കിന്‍റെ മൂക്കിലൊഴിക്കുന്ന വാക്സിനും പരിഗണിച്ചേക്കും. റഷ്യന്‍ നിര്‍മ്മിത സ്ഫുട്നിക് ഫൈവ് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 

Advertising
Advertising

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ, എത്രയും പെട്ടെന്ന് എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കുകയെന്നതാണ് രോഗ വ്യാപനത്തെ ചെറുക്കാനുള്ള മാര്‍ഗമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം നേരിടുന്നതായി കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശ വാക്സിനുകള്‍ ഉടനടി ലഭ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News