കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ടത് 24 ഡോക്ടര്‍മാര്‍, ഇന്ത്യയിലാകെ 719: ഐ.എം.എ

കോവിഡിന്റെ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാര്‍ മരിച്ചതായി നേരത്തെ ഐ.എം.എ വെളിപ്പെടുത്തിയിരുന്നു.

Update: 2021-06-12 10:30 GMT
Editor : ubaid | By : Web Desk

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായും 111 പേര്‍ മരണപ്പെട്ട ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതെന്നും ഐ.എം.എ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹി-109, ഉത്തര്‍പ്രദേശ്- 79, പശ്ചിമബംഗാള്‍-63, രാജസ്ഥാന്‍- 43 എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍. ബീഹാറില്‍ ഡോക്ടര്‍മാരുടെ മരണ സംഖ്യ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഐ.എം.എയുടെ ബീഹാര്‍ ഘടകം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കാനും ഐ.എം.എ തീരുമാനിച്ചു. കോവിഡിന്റെ ആദ്യ തരംഗത്തില്‍ 748 ഡോക്ടര്‍മാര്‍ മരിച്ചതായി നേരത്തെ ഐ.എം.എ വെളിപ്പെടുത്തിയിരുന്നു. 

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News