രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണുകളും ഫലപ്രദമാകില്ല; ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തെയും നേരിടേണ്ടി വരുമെന്ന് എയിംസ് മേധാവി

രോഗവ്യാപനത്തിന്‍റെ തോത് കുറച്ച്, ഓക്‌സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും

Update: 2021-05-05 04:44 GMT
Editor : Jaisy Thomas | By : Web Desk

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യ ശ്വാസം മുട്ടി പിടയുമ്പോള്‍ മൂന്നാം തരംഗത്തെയും രാജ്യം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. കോവിഡ് വ്യാപനം തടയുന്നതിനായ വിവിധ സംസ്ഥാനങ്ങള്‍ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ ഫലപ്രദമാകില്ലെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ കൊണ്ട് കോവിഡ് നിയന്ത്രിക്കാനാവുമോ എന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഗുരുതരമായ സാഹചര്യം കുറച്ച് നാളത്തേയ്ക്ക് പരിഹരിക്കുന്നതിന് അത് സഹായകരമായിരിക്കും എന്നായിരുന്നു മറുപടി രോഗവ്യാപനത്തിന്‍റെ തോത് കുറച്ച്, ഓക്‌സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും. കൂടാതെ രാജ്യത്തെ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും ഒഴിവായേക്കും.

മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ആശുപത്രി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കേസുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് രണ്ടാമത്തെ കാര്യം, വാക്സിനേഷനാണ് മൂന്നാമത്തേത്. മനുഷ്യര്‍ തമ്മിലുള്ള ബന്ധം കുറയ്ക്കുക അതായത് സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ കോവിഡ് കേസുകള്‍ കുറയ്ക്കാനാകുമെന്നും ഗുലേറിയ പറയുന്നു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News