രാജ്യത്ത് 1.73 ലക്ഷം പുതിയ കോവിഡ് കേസുകൾ; 3617 മരണം

തുടർച്ചയായ രണ്ടാംദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്.

Update: 2021-05-29 06:04 GMT

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. തുടർച്ചയായ രണ്ടാംദിവസമാണ് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 3617 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2.51ലക്ഷം പേർ രോഗമുക്തി നേടി.

ഈ മാസം ആദ്യം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 4.14 ലക്ഷമായി ഉയർന്നിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ കോവിഡ് കേസുകളിൽ കുറവ് സംഭവിക്കുന്നത്. ഇതുവരെ രാജ്യത്ത് 2,77,29,247 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 3,22,512 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. 22,28,724 ആക്റ്റീവ് കേസുകളാണ് നിലവിൽ രാജ്യത്തുളളത്. ഇതിനകം 20,89,02,445 പേർ വാക്സിൻ സ്വീകരിച്ചതായി ഐ.എം.എ അറിയിച്ചു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News