തേങ്ങയും ഓലയും പറമ്പിലിടരുത്; വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍

ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല.

Update: 2021-06-05 10:37 GMT

വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവില്‍ പറയുന്നത്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും.

ഖരമാലിന്യങ്ങള്‍ കത്തിക്കരുത്. പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ല. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം.

അതേസമയം ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് വിമര്‍ശനമുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News