'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നത് കേട്ടില്ലെ' : ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിനോട് ഡോ. ജയേഷ് ലെലെ

'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്' എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Update: 2021-05-25 16:34 GMT

ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിന്റെ വായ അടപ്പിച്ച് ഡോ. ജയേഷ്​ ലെല. താൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിച്ചു തുടങ്ങിയ ബാബാ രാംദേവിനോടായിരുന്നു ലെലയുടെ പ്രതികരണം. 'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്' എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

രാജ്യത്തെ ഡോക്​ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ ​അസോസിയേഷന്‍റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ്​ ലെലെ. ആജ്​തക്​ ചാനലിൽ നടന്ന ചർച്ചക്കിടെയാണ്​ സംഭവം​. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്​തിയെ വിമർശിച്ച്​ രാംദേവ്​ സംസാരിച്ച​പ്പോഴാണ്​ കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്. 

Advertising
Advertising

കോവിഡ് ഭേദമാകാൻ അലോപ്പതി മരുന്ന്​ കഴിച്ചതുകൊണ്ടാണ്​ രാജ്യത്ത്​ ലക്ഷങ്ങൾ മരിച്ചതെന്നാണ് രാംദേവ് നടത്തിയ വിവാദ പ്രസ്താവന. ചില കോവിഡ് മരുന്നുകളെ പേരെടുത്ത വിമർശിക്കുകയും ചെയ്തു. എന്നാൽ രാംദേവിന്റെ വിവാദ പ്രസ്താവനയെ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു. അതോടെ കേന്ദ്ര സർക്കാരിനും രാംദേവിനെ തള്ളി പറയേണ്ടി വന്നു. ആരോഗ്യ മന്ത്രി ഹർഷ വർധനും വിവാദ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകളാണ് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതെന്നും ഹർഷ വർധൻ കൂട്ടി ചേർത്തു. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News