വിമാനത്തില്‍ വച്ചൊരു വിവാഹം; വൈറലായി ആകാശത്തിലെ താലികെട്ട്

മധുര സ്വദേശികളായ രാകേഷും ദക്ഷിണയുമാണ് ആകാശത്തില്‍ വച്ച് വിവാഹിതരായത്

Update: 2021-05-24 08:03 GMT

വിവാഹം ഗംഭീരമാക്കാന്‍ എന്തും ചെയ്യുന്നതാണ് പലരുടെയും രീതി. വ്യത്യസ്തമാക്കാനും അതുവഴി വൈറലാകാനും വേണ്ടി ആരും കടന്നുപോകാത്ത മാര്‍ഗങ്ങളില്‍ വരെ സഞ്ചരിക്കും. അങ്ങിനെ കടലിലും ബസിലും കാട്ടിലും മേട്ടിലും വരെയുള്ള വിവാഹങ്ങള്‍ വരെ നമ്മള്‍ കണ്ടുകഴിഞ്ഞു. തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ള ദമ്പതികള്‍ തങ്ങളുടെ വിവാഹം വ്യത്യസ്തമാക്കിയത് വിമാനത്തിലൂടെയായിരുന്നു. വിമാനത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

മധുര സ്വദേശികളായ രാകേഷും ദക്ഷിണയുമാണ് ആകാശത്തില്‍ വച്ച് വിവാഹിതരായത്. മധുര-ബാംഗ്ലൂര്‍ വിമാനത്തിൽ വച്ച് മെയ് 23നായിരുന്നു ഇരുവരുടെയും വിവാഹം. വിമാനം മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മുകളിലൂടെ പറക്കുമ്പോള്‍ കൃത്യമായി താലികെട്ടുകയും ചെയ്തു.

Advertising
Advertising

കോവിഡ് ലോക്ഡൗൺ ആയതിനാൽ ചാർട്ടേഡ് ഫ്ലൈറ്റ് വാടകയ്‌ക്കെടുക്കുകയും വിമാനത്തിൽ വച്ച് താലികെട്ടുകയുമായിരുന്നു. ചടങ്ങിൽ 161 അതിഥികളും പങ്കെടുത്തു. എല്ലാവരെയും ആർടി-പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയാണ് വിമാനത്തിൽ കയറ്റിയത്. രണ്ട് മണിക്കൂറാണ് വിമാനം വാടകക്ക് എടുത്തത്. ആകാശകല്യാണത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കൂടി വരുന്നതിനാൽ തമിഴ്നാട്ടിൽ മെയ് 31 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News