ചെക്ക്‌പോസ്റ്റിൽ നിർത്തിയില്ല: ക്രോസ്ബാറിൽ തലയടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്താണ് സംഭവം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്.

Update: 2021-05-25 12:39 GMT

ചെക്ക് പോസ്റ്റിലെ ക്രോസ്ബാറിൽ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ തലപൂര്‍ ജില്ലയിലെ ജന്നാരം മണ്ഡല്‍ പ്രദേശത്താണ് സംഭവം. വേഗത്തിലെത്തിയ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവാണ് ക്രോസ്ബാറിൽ തലയിടിച്ച് തെറിച്ചുവീണത്. ഇയാൾ അപ്പോൾ തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .അമിതവേ​ഗതയിൽ വരുന്ന ബൈക്ക് കണ്ട് പൊലീസ് ഓഫീസർ കൈവീശി മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാക്കള്‍ കേട്ടില്ല.

പോസ്റ്റിനടുത്ത് എത്തിയപ്പോൾ ബൈക്ക് ഓടിച്ചയാൾ പെട്ടെന്ന് തലകുനിച്ചെങ്കിലും പിറകിലിരുന്നയാളുടെ തല പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക് നിർത്താതെ പോകുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  

Advertising
Advertising

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News