നവ്‌ജോത് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ; അമൃത്‌സറിൽ പോസ്റ്റര്‍

ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റിയുടെ ഭാരവാഹി അനില്‍ വശിഷ്ട് പോസ്റ്ററുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Update: 2021-06-02 16:29 GMT
Advertising

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിദ്ധുവിനെ കാണാനില്ലെന്ന് പോസ്റ്റര്‍. അദ്ദേഹത്തിന്റെ മണ്ഡലമായ അമൃത്‍സർ നഗരത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സിദ്ധുവിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്നും പോസ്റ്ററിലുണ്ട്. 

തെരഞ്ഞെടുപ്പിനു മുമ്പ് പഞ്ചാബിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ബാബാ ദീപ് സിങ് ലോക്‌സേവ സൊസൈറ്റിയുടെ ഭാരവാഹി അനില്‍ വശിഷ്ട് പോസ്റ്ററുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. 

കോവിഡ് മൂലം ജനം ദുരിതത്തിലായപ്പോള്‍ മണ്ഡലത്തില്‍ എം.എല്‍.എയായ സിദ്ധുവിനെ കണ്ടില്ലെന്ന് അനില്‍ വശിഷ്ട് ആരോപിച്ചു. അമൃത്‍സറില്‍ നിന്ന് എം.പിയായും എം.എല്‍.എയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, നഗരത്തിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്നും അനില്‍ വശിഷ്ട് പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News