80:20 സർക്കാർ അപ്പീല്‍ പോകണം - കാന്തപുരം, എം.ഇ.എസ്, എം.എസ്.എസ്‌

കാരന്തൂര്‍ മര്‍ക്കസിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്‌

Update: 2021-06-05 16:11 GMT
Advertising

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണം തടസപ്പെടുത്തിയ ഹൈകോടതി വിധി സ്റ്റേ ചെയ്യിക്കാൻ സർക്കാർ അപ്പീലിന് പോകണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാരും എം ഇ എസ്പ്രസിഡന്‍റ് ഫസല്‍ ഗഫൂറും എം എസ് എസ് പ്രസിഡന്‍റ് സി പി കുഞ്ഞുമുഹമ്മദും ആവശ്യപ്പെട്ടു. കാന്തപുരം മർക്കസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

വിദ്യാഭ്യാസം, തൊഴിൽ, സിവിൽ സർവീസ്, സർക്കാർ സംവിധാനങ്ങൾ എന്നീ മേഖലകളിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം കണക്കാക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കണം. അത്തരമൊരു റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജനസംഖ്യാ ആനുപാതത്തിൽ എല്ലാവർക്കും അവകാശപ്പെട്ട പ്രാതിനിധ്യം ലഭ്യമാക്കാനും സർക്കാറിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

കേരളാ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി , അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News