മൈലാബിന്റെ കോവിഡ് സെല്‍ഫ് ടെസ്റ്റിങ് കിറ്റ് രണ്ട് ദിവസത്തിനുള്ളില്‍ വിപണിയിലെത്തും

ഇതുപയോഗിച്ച് ടെസ്റ്റ് ചെയ്താല്‍ പിന്നെ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന്‌ മൈലാബ് ഡയരക്ടര്‍ സുജീത് ജെയിന്‍ പറഞ്ഞു

Update: 2021-06-04 14:52 GMT

മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് വികസിപ്പിച്ച കോവിഡ് സെല്‍ഫ് ടെസ്റ്റിങ് കിറ്റ് രണ്ട് ദിവസത്തിനുള്ളില്‍ വിപണിയിലെത്തും. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഓണ്‍ലൈനായും ടെസ്റ്റിങ് കിറ്റ് വാങ്ങാനാവും. 250 രൂപയാണ് ഒരു കിറ്റിന്റെ വില.

രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും പുതിയ ടെസ്റ്റിങ് കിറ്റ് ലഭിക്കും. ഒരോ ആഴ്ചയും ഏഴ് ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍ വീതം നിര്‍മിക്കുമെന്നും മൈലാബ് പ്രസ്താവനയില്‍ അറിയിച്ചു.

ഓരോ വ്യക്തിക്കും സ്വന്തമായി ടെസ്റ്റ് ചെയ്യാന്‍ അവസരം വരുന്നതോടെ കോവിഡ് പടരുന്നത് കുറയും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമായും ടെസ്റ്റ് ചെയ്യാന്‍ സൗകര്യങ്ങള്‍ കുറവുള്ള ഗ്രാമീണ ജനതയെ ഉദ്ദേശിച്ചാണ് ഇത് പുറത്തിറക്കുന്നത്-മൈലാബ് എം.ഡി ഹസ്മുഖ് റാവല്‍ പറഞ്ഞു.

Advertising
Advertising

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് കഴിഞ്ഞ മാസമാണ് ഐ.സി.എം.ആര്‍ അംഗീകാരത്തോടെ കോവിഡ് സെല്‍ഫ് ടെസ്റ്റിങ് കിറ്റ് പുറത്തിറക്കിയത്. 15 മിനിറ്റിനകം ഫലം അറിയാന്‍ കഴിയും. ഇതുപയോഗിച്ച് ടെസ്റ്റ് ചെയ്താല്‍ പിന്നെ ആര്‍.ടി പി.സി.ആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും മൈലാബ് ഡയരക്ടര്‍ സുജീത് ജെയിന്‍ പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News