ഇരുട്ടടി തുടരുന്നു; ഇന്ധന വില വീണ്ടും കൂട്ടി

പെട്രോളിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് കൂട്ടിയത്

Update: 2021-05-05 04:58 GMT
Editor : Jaisy Thomas | By : Web Desk

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 17 പൈസയും ഡീസലിന് 21 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 92 രൂപ 74 പൈസയായി. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 87 രൂപ 27 പൈസ നല്‍കണം. കൊച്ചിയില്‍ 90 രൂപ 73 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 85 രൂപ 74 പൈസയും. കോഴിക്കോട് 91.17 രൂപയാണ് പെട്രോൾ വില. ഇന്നലെയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് വില കൂട്ടിയത്. 

Updating...


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News