യു.പിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരണം

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Update: 2021-04-30 08:12 GMT

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഓക്സിജന്‍ സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെയാണ് സംഭവം. കാണ്‍പൂരിലെ പങ്കി ഗ്യാസ് പ്ലാന്‍റിലാണ് പൊട്ടിത്തെറി നടന്നത്. റോയല്‍ ചില്‍ഡ്രണ്‍ ആശുപത്രിയിലേക്കുള്ള സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.

പ്ലാന്‍റിലെ മുറാദ് അലി എന്ന ജീവനക്കാരനാണ് മരിച്ചത്. പ്ലാന്റ് സൂപ്പര്‍വൈസര്‍ അജയ്, റോയല്‍ ഹോസ്പിറ്റര്‍ ജീവനക്കാരന്‍ ഹരി ഓം എന്നിവക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertising
Advertising

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News