ഭാര്യയുടെ സ്വര്‍ണം വിറ്റ് സൌജന്യമായി ഓക്സിജന്‍ വിതരണം: മാതൃകയായി ഒരു കുടുംബം

കിഡ്‍നി പേഷ്യന്‍റാണ് സല്‍ദാനയുടെ ഭാര്യ. ഓക്സിജന്‍റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ല.

Update: 2021-04-30 08:31 GMT
By : Web Desk

കോവിഡിന്‍റെ രണ്ടാംഘട്ടത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം ചിലര്‍ കൊള്ളലാഭം നേടുന്നു, മറ്റു ചിലര്‍ കണ്ടുനില്‍ക്കുന്നവരുടെ കണ്ണുനിറയ്ക്കുന്ന നന്മകള്‍ ചെയ്യുന്നു. അത്തരമൊരു കഥയാണ് മുംബൈയിലെ പസ്‍കല്‍ സല്‍ദാനയുടേത്.

വിവാഹ ആവശ്യങ്ങള്‍ക്കുള്ള മണ്ഡപങ്ങള്‍ അലങ്കരിക്കുന്ന ജോലിയാണ് പസ്കല്‍ സല്‍ദാനയ്ക്ക്. പക്ഷേ ഇപ്പോഴദ്ദേഹം കോവിഡില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സൌജന്യമായി ഓക്സിജന്‍ സിലിണ്ടര്‍ ദാനം ചെയ്യുകയാണ്. തന്‍റെ ഭാര്യയുടെ ആഗ്രഹമാണ് അതെന്ന് അദ്ദേഹം പറയുന്നു.

കിഡ്‍നി പേഷ്യന്‍റാണ് സല്‍ദാനയുടെ ഭാര്യ. കഴിഞ്ഞ അഞ്ചുവര്‍ഷമായി അവര്‍ക്ക് ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നു. ഓക്സിജന്‍റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട് തന്നെ ഒരു എക്സ്ട്രാ ഓക്സിജന്‍ സിലിണ്ടര്‍ അവരുടെ കയ്യില്‍ എപ്പോഴും കരുതാറുണ്ടെന്ന് സല്‍ദാന പറയുന്നു.

Advertising
Advertising

ഒരിക്കല്‍ ഒരു സ്കൂള്‍ പ്രിന്‍സിപ്പള്‍ അവരുടെ ഭര്‍ത്താവിന് വേണ്ടി, അധികമുള്ള ആ ഓക്സിജന്‍ സിലിണ്ടര്‍ അവരുടെ ഭര്‍ത്താവിന് നല്‍കാമോ എന്ന് ചോദിക്കുകയായിരുന്നു. ഭാര്യയുടെ നിര്‍ബന്ധത്തില്‍ ആ ഓക്സിജന്‍ സിലിണ്ടര്‍ അവര്‍ക്ക് കൊടുത്തു. പിന്നീട് അവളുടെ നിര്‍ബന്ധപ്രകാരമാണ്, ആവശ്യക്കാര്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. അവളുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ 80,000 രൂപയ്ക്ക് സിലിണ്ടര്‍ വാങ്ങിയത് - പസ്കല്‍ സല്‍ദാന പറയുന്നു.

ഏപ്രില്‍ 18 മുതലാണ് സല്‍ദാന ഓക്സിജന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. മറ്റുള്ള ഒരാളെ സഹായിക്കൂ എന്ന് പറഞ്ഞ് ആളുകള്‍ നല്‍കുന്ന സംഭാവന മാത്രമാണ് ഇതില്‍ നിന്നുള്ള വരുമാനമെന്നും അദ്ദേഹം പറയുന്നു.

Tags:    

By - Web Desk

contributor

Similar News