ജമ്മുകശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് പൊലീസുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു

പൊലീസുകാരുടെയും സി.ആര്‍.പി.എഫിന്റെയും സംയുക്ത സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു.

Update: 2021-06-12 09:32 GMT

ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ സോപോര്‍ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് പൊലീസുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്കും ഒരു സിവിലിയനും പരിക്കേറ്റിട്ടുണ്ട്.

പൊലീസുകാരുടെയും സി.ആര്‍.പി.എഫിന്റെയും സംയുക്ത സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഒരു പരിഗണനയും നല്‍കാതെ അപലപിക്കപ്പെടേണ്ടതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News