ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് ചികിത്സയിലിരിക്കെയാണ് ഹാനി ബാബുവിന് കണ്ണിന് അണുബാധയുണ്ടായത്

Update: 2021-05-21 02:38 GMT
By : Web Desk

ഭീമ കൊറഗാവ് കേസിൽ എൻഐഎ തടവിലിട്ട മലയാളി സാമൂഹിക പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈകോടതി മികച്ച ചികിത്സക്കായി ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.

ഹാനി ബാബുവിന് കണ്ണിനേറ്റ അണുബാധ ബ്ലാക് ഫംഗസാണെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. കോവിഡ് ചികിത്സയിലിരിക്കെയാണ് ഹാനി ബാബുവിന് കണ്ണിന് അണുബാധയുണ്ടായത്.. ഇത് ബ്ലാക് ഫംഗസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിതര്‍ക്ക് വരുന്ന ഗുരുതര രോഗമാണ് ബ്ലാക്ക് ഫംഗസ്.

സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ നിന്ന് അടിയന്തര വിദഗ്‍ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചത്. 

Tags:    

By - Web Desk

contributor

Similar News