ന്യൂസീലന്‍ഡ് എംബസി ഓക്‌സിജന്‍ ചോദിച്ചത് യൂത്ത് കോണ്‍ഗ്രസിനോട്; ട്വീറ്റ് പിന്‍വലിച്ചെങ്കിലും സിലിണ്ടറെത്തിച്ചു

എന്നാല്‍ അബദ്ധം മനസിലായതോടെ ട്വീറ്റ് നീക്കം ചെയ്തെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ഹൈക്കമ്മീഷന്‍റെ ഗേറ്റിലെത്തുകയും ചെയ്തു

Update: 2021-05-03 05:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

 ഓക്‌സിജന്‍ സിലിണ്ടര്‍ തന്ന് സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥന നടത്തിയ ന്യൂസീലന്‍ഡ് ഹൈക്കമ്മീഷന്‍ നടപടി വിവാദത്തില്‍. യൂത്ത് കോണ്‍ഗ്രസിനെയും ദേശീയ അധ്യക്ഷനെയും ടാഗ് ചെയ്തു കൊണ്ട് ട്വിറ്ററിലൂടെയായിരുന്നു ഹൈക്കമ്മീഷന്‍റെ സഹായഭ്യര്‍ത്ഥന. എന്നാല്‍ അബദ്ധം മനസിലായതോടെ ട്വീറ്റ് നീക്കം ചെയ്തെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ഹൈക്കമ്മീഷന്‍റെ ഗേറ്റിലെത്തുകയും ചെയ്തു. ട്വീറ്റ് പിന്‍വലിക്കാന്‍ ന്യൂസീലന്‍ഡ് നയതന്ത്ര കാര്യാലയത്തിനുമേല്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദമുണ്ടായോ എന്ന കാര്യവും വ്യക്തമല്ല.

സംഭവത്തില്‍ ന്യൂസീലന്‍ഡ് ഹൈക്കമ്മീഷന്‍ ക്ഷമാപണവും നടത്തി. അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമായി വന്നപ്പോള്‍ അത് കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ വഴികളും നോക്കുകയായിരുന്നു. ഈ സഹായഭ്യര്‍ത്ഥന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്നും ഹൈക്കമ്മീഷന്‍ മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു.

തങ്ങള്‍ എത്തിച്ചു നല്‍കിയ ഓക്‌സിജന്‍ സിലിണ്ടര്‍ എംബസി സ്വീകരിച്ചുവെന്നും രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി ട്വീറ്റ് ചെയ്തു. സിലിണ്ടറെത്തിക്കുന്ന ചിത്രങ്ങളും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News