പാർട്ടിയിൽ ചേരുന്നവർ ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട് : ദിലീപ് ഘോഷ്

Update: 2021-06-13 15:07 GMT

ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് പാർട്ടി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റായിരുന്ന മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ പോവുകയും കൂടുതൽ പേർ പോകാനായി തയാറായി നിൽക്കുകയും ചെയ്യുകയാണെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുകുൾ റോയിയുടെ തിരിച്ചുപോക്ക് പാർട്ടിയെ ബാധിക്കില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു. " ചിലയാളുകൾക്ക് പാർട്ടി മാറുന്ന ശീലമുണ്ട്" - അദ്ദേഹം പറഞ്ഞു. " ഒരാൾ ബിജെപിയിൽ തുടരണമെങ്കിൽ അയാൾ / അവൾ ത്യാഗങ്ങൾ സഹിക്കേണ്ടിവരും. അധികാരം ആഗ്രഹിച്ച് വരുന്നവർക്ക് ബി.ജെ.പിയിൽ നില്ക്കാൻ കഴിയില്ല. ഞങ്ങൾ അത്തരക്കാരെ നിർത്താറുമില്ല" - ബംഗാളിയിൽ എഴുതിയ ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News