സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതി ഗുരുതരം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

കാപ്പനോട് ആശുപത്രി അധികൃതർ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തിൽ പറയുന്നു

Update: 2021-04-24 16:30 GMT
Editor : Nidhin | By : Web Desk

ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ നില അതീവ ഗുരുതരമെന്ന് അഭിഭാഷകൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകൻ വിൽസ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കോവിഡ് ബാധിച്ച് യുപിയിലെ മഥുര മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സിദ്ദിഖ് കാപ്പൻ.കാപ്പനോട് ആശുപത്രി അധികൃതർ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തിൽ പറയുന്നു. മഥുര മെഡിക്കൽ കോളജിൽ നിന്ന് താത്ക്കാലികമായി മഥുര ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. എയിംസിലേക്ക് മാറ്റണമെന്ന അപേക്ഷ തീർപ്പാക്കുന്നത് വരെ ജയിലിലേക്ക് മാറ്റണം. ആശുപത്രിയിൽ നാല് ദിവസമായി ടോയ്‌ലറ്റിൽ പോകാൻ അനുവദിച്ചില്ലെന്നും കാപ്പൻ കത്തിൽ പറഞ്ഞു.

Advertising
Advertising



Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News