നമുക്ക് വിവേകശക്തി നഷ്ടപ്പെട്ടോ? കേന്ദ്രസര്‍ക്കാരിനെതിരെ സുബ്രഹ്‌മണ്യം സ്വാമി

മ്യാന്‍മറിലെ ചൈനീസ് പിന്തുണയുള്ള സൈന്യത്തിന്റെ അതിക്രമത്തെയും ആങ് സാങ് സൂക്കിയുടെ അറസ്റ്റിനെയും അപലപിച്ചുകൊണ്ട് യു.എന്‍ പാസാക്കായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിക്കുന്നതാണ്.

Update: 2021-06-20 07:47 GMT
Advertising

കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിച്ച് സുബ്രഹ്‌മണ്യം സ്വാമി. ഇസ്രായേലിനെതിരെയും മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരെയും യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇതിനെതിരെയാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ വിമര്‍ശം.

മ്യാന്‍മറിലെ ചൈനീസ് പിന്തുണയുള്ള സൈന്യത്തിന്റെ അതിക്രമത്തെയും ആങ് സാങ് സൂക്കിയുടെ അറസ്റ്റിനെയും അപലപിച്ചുകൊണ്ട് യു.എന്‍ പാസാക്കായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ഞെട്ടിക്കുന്നതാണ്. മോദി ഗവണ്‍മെന്റിന്റെ ജനാധിപത്യബോധത്തിന്റെ കുറവാണ് ഇത് കാണിക്കുന്നത്. നേരത്തെ ഇസ്രായേലിനെതിരെ പ്രമേയം അവതരിപ്പിച്ചപ്പോഴും ഇതേ നിലപാടാണ് നമ്മള്‍ സ്വീകരിച്ചത്. നമുക്ക് നമ്മുടെ വിവേകശക്തി നഷ്ടപ്പെട്ടോ?-സുബ്രഹ്‌മണ്യം സ്വാമി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലി മ്യാന്‍മറിലെ സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നും ആങ് സാങ് സൂകി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News