യു.പിയിൽ കോവിഡ് ചട്ടം ലംഘിച്ച് സ്വിമ്മി​ങ് പൂൾ തുറന്നു; കുളിക്കാനെത്തിയത് നിരവധി പേര്‍

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്

Update: 2021-06-06 06:14 GMT

ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണങ്ങൾ വകവെക്കാതെ നീന്തല്‍ കുളം തുറന്ന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്. ഗാസിയാബാദിലെ ലോനിയിലാണ് സംഭവം. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. എന്നാല്‍, ഇത് ലംഘിച്ച് പ്രദേശവാസികളായ നിരവധിപേര്‍ നീന്തല്‍കുളത്തില്‍ കുളിക്കാനായി കൂട്ടംചേര്‍ന്നു. ഉടമ കുളം ആളുകള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചിലര്‍ ഓടി രക്ഷപ്പെട്ടു. ചിലര്‍ മതില്‍ ചാടിയും പൂളിലേക്ക് ചാടിയും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

Advertising
Advertising

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News