രാജ്യത്ത് കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകമെന്ന് എയിംസ് മേധാവി

രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറാൻ ബുദ്ധിമുട്ടുമ്പോഴാണ് മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗുലേരിയ രംഗത്തെത്തിയിരിക്കുന്നത്.

Update: 2021-06-20 06:49 GMT
Editor : rishad | By : Web Desk
Advertising

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. ആറാഴ്ചയ്ക്കുള്ളിൽ പരമാവധി ജനങ്ങളിൽ കോവിഡ് വാക്സീൻ കുത്തിവയ്ക്കുകയാണ് മൂന്നാം തരംഗത്തിനെ ചെറുക്കാനുള്ള മാർഗം. കൂടുതൽ ജനങ്ങളിലേക്ക് വാക്സീൻ എത്തിക്കുന്നതിനായി ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നതിൽ തെറ്റില്ല. നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്ന വൈറസിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ രാജ്യം ആവിഷ്കക്കരിക്കണമെന്നും ഗുലേറിയ പറഞ്ഞു.  

രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറാൻ ബുദ്ധിമുട്ടുമ്പോഴാണ് മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗുലേരിയ രംഗത്തെത്തിയിരിക്കുന്നത്.

"മൂന്നാം തരംഗം ഒഴിവാക്കാനാവില്ല. ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ അതിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം." രൺദീപ് ഗുലേരിയ പറഞ്ഞു. അതേസമയം കോവിഡ് രണ്ടാംതരംഗം ശമിക്കുന്നതിന്‍റെ സൂചന നല്‍കി പ്രതിദിന കേസുകള്‍ 60,753 ഉം മരണം 1,647 ഉം ആയി. 7,29,243 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 2,87,66,009 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 87,619 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News