തമിഴ്നാട് ടൂറിസം മന്ത്രിക്ക് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Update: 2021-05-10 13:14 GMT

തമിഴ്നാട് ടൂറിസം വകുപ്പ് മന്ത്രി എം. മതിവേന്തന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധയുണ്ടായതായി മന്ത്രി തന്നെയാണ് സമൂഹ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.   

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ്നാട് മന്ത്രിയായി എം. മതിവേന്തന്‍ സത്യപ്രതിജ്ഞ ചെയ്തത്. രാസിപുരം മണ്ഡലത്തില്‍ നിന്നാണ് മതിവേന്തന്‍ നിയമസഭയിലെത്തിയത്.  

തമിഴ്നാട്ടില്‍ കോവിഡ് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,897 പുതിയ കോവിഡ് കോസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 13.80 ലക്ഷമായി ഉയര്‍ന്നു. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ മേയ് 24വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News