മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി യു.പി; രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യൂവും തുടരും
ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്ന് യു.പി സര്‍ക്കാര്‍
Update: 2021-06-06 08:20 GMT
മൂന്ന് ജില്ലകളിലൊഴികെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തർപ്രദേശ്. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ ജില്ലകളിലാണ് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരുക.
എന്നാൽ രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ എന്നിവ സംസ്ഥാനത്ത് തുടരും. ലോക്ഡൗണ്‍ നീക്കാത്ത മൂന്ന് ജില്ലകളിലും 600 ലേറെ പേര്‍ ചികിത്സയിലുണ്ടെന്നാണ് യു.പി സര്‍ക്കാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം, ബറേലിയിലും ബുലന്ദ്ഷഹറിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതുവരെ 2.23 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. അതേസമയം, 1100 പേര്‍ക്ക് കൂടി ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചു. 17,000 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.