അസമിലെ മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ് എം.പിമാർ കത്തയച്ചു

രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്നിവർക്കാണ് കത്തയച്ചത്

Update: 2021-09-26 10:48 GMT
Advertising

അസമിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ മുസ്‌ലിം ലീഗ് എം.പിമാർ കത്തയച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അരുൺകുമാർ മിശ്ര എന്നിവർക്കാണ് കത്തയച്ചത്. മുസ്‌ലിംലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി എന്നിവരാണ് കത്തയച്ചത്.

അസമിൽ ദരംഗ് ജില്ലയിലെ ധോൽപൂരിൽ നിരാലംബരായ മനുഷ്യർക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ ഭരണകൂടം നരനായാട്ടും കൂട്ടക്കൊലയും നടത്തിയ സംഭവത്തിൽ അടിയന്തര ഇടപെടലുണ്ടാകാനും ഇരകൾക്ക് നീതി ലഭിക്കാനും മുസ്‌ലിംലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു.

ജന്മനാട്ടിൽ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നവരെ വെടിവെച്ച് കൊന്നു ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും വാർത്തക്കുറിപ്പിൽ എം.പി പറഞ്ഞിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News