ജോലി കളയാതെ, ഓൺലൈനായി സിവിൽ സർവീസ്; ഫോർച്യൂൺ ഐഎഎസ് അക്കാദമി വെബിനാർ ശനിയാഴ്ച

ജോലിക്ക് പോകുന്നവർക്കും ഉന്നതപഠനം തുടരുന്നവർക്കും സിവിൽ സർവീസിന് തയ്യാറെടുക്കാം.

Update: 2026-01-16 12:01 GMT
Editor : geethu | Byline : Web Desk

കോളേജ് പഠനം കഴിഞ്ഞു, സിവിൽ സർവീസ് മനസിലുണ്ട്! പക്ഷേ, ഒരു വർഷത്തോളം കോച്ചിങ്ങിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് വിദ്യാർഥികളെ കുഴയ്ക്കുന്നുണ്ട്. ചിലർ ജോലിക്ക് കയറി കഴിഞ്ഞു, അത് ഉപേക്ഷിച്ച് പരിശീലനത്തിന് ചേരണോ? ഓൺലൈനായി ജോലിയോടൊപ്പം സിവിൽ സർവീസ് പരിശീലനം നടക്കില്ലേ? ഇനി കോച്ചിങ്ങിന് പോകുകയാണെങ്കിൽ തന്നെ ഓരോ വിദ്യാർഥിയെയും മനസിലാക്കി അവർക്ക് മാത്രമായി ഒരു വ്യക്തി​ഗത പഠനരീതി സാധ്യമാകുമോ.

അത് സാധ്യമാണെന്ന, തിരിച്ചറിവാണ് തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിക്ക് പുതിയൊരു പഠനരീതി അവതരിപ്പിക്കാൻ പ്രേരണയായത്. ജോലിക്ക് പോകുന്നവർക്കും ഉന്നതപഠനം തുടരുന്നവർക്കും സിവിൽ സർവീസിന് തയ്യാറെടുക്കാം. ഓരോ വിദ്യാർഥിയുടെയും സാഹചര്യം മനസിലാക്കി, അവർക്ക് മാത്രമായി പഠനരീതി തയ്യാറാക്കിയാണ് ഫോർച്യൂണില്‍ ഐഎഎസ് കോച്ചിങ് നൽകുന്നത്. അതും ലോകത്ത് എവിടെ ഇരുന്നും തയ്യാറെടുക്കാൻ സാധിക്കുംവിധം ഓൺലൈനിൽ.

Advertising
Advertising




വിദ്യാർഥികളുടെ അക്കാദമിക് പശ്ചാത്തലം, പഠനശൈലി, ജീവിതസാഹചര്യം എന്നിവ ചോദിച്ചറിഞ്ഞാണ് ഫോർച്യൂണിൽ പഠന പ്ലാൻ തയ്യാറാക്കുന്നത്. ഓരോ വിദ്യാർഥിക്കും പ്രത്യേക പിന്തുണ നൽകുന്ന ബഡ്ഡി സംവിധാനവും ഫോർച്യൂണിന്റെ പ്രത്യേകതയാണ്. ജിമ്മിലെ പേഴ്സണൽ ട്രയ്നർ പോലെയാണ് ബഡ്ഡിയുടെ പ്രവർത്തനം. പഠന പുരോ​ഗതി, മാനസിക സമ്മർദം എന്നിവ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. കൂടാതെ മുഴുവൻ സമയ മെന്റർഷിപ്പും നേരിട്ടുള്ള ക്ലാസുകളും എഐ ട്യൂട്ടറിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. സമ്മർദം പരമാവധി കുറച്ചു കൊണ്ട് വിദ്യാർഥികളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് ഇതിലൂടെ ഫോർച്യൂൺ ചെയ്യുന്നത്.

ഓണ്‍ലൈന്‍ പാഠ്യപദ്ധതിയെ കുറിച്ചും അടുത്ത തവണത്തേക്കുള്ള സിവിൽ സർവീസ് പരിശീലനത്തിനെ കുറിച്ചും നേരിട്ടറിയാനായി ഫോർച്യൂൺ ഐഎഎസ് അക്കാദമി മീഡിയവണുമായി ചേര്‍ന്ന് ജനുവരി 17-ന്, ശനിയാഴ്ച രാത്രി ഏഴുമണിക്ക് പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. യു.പി.എസ്.സി. 2025 ടോപ്പർ സി.ആർ. വൈശാഖ് (ഐ.ആർ.എസ്), ഫോർച്യൂൺ അക്കാദമി സീനിയർ ഫാക്കൽറ്റി അരുൺ സുരേന്ദ്രബാബു എന്നിവർ വെബിനാറിൽ സംസാരിക്കും.

വെബിനാറിൽ പങ്കെടുക്കാൻ ക്ലിക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://us06web.zoom.us/j/83458129336?pwd=lm1fMDUftycTQkamoTKaUFUZy2ifbg.1

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News