മീഡിയവൺ ബിസിനസ് കോൺക്ലേവ്; നോളഡ്ജ് പാർട്ണറായി കോഴിക്കോട് ഐഐഎം

മൂന്ന് വേദികളിലായി വിവിധ വിഷയങ്ങളിൽ 15ലധികം സെഷനുകളാണ് നടക്കുക

Update: 2025-12-27 06:01 GMT
Editor : geethu | Byline : Web Desk

കോഴിക്കോട്: ഒരു മാധ്യമ സ്ഥാപനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംവാദ സംഗമവേദിയായ മീഡിയവൺ ബിസിനസ് കോൺക്ലേവിന്റെ നോളഡ്ജ് പാർട്ണറായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റ്. രാജ്യത്തെ ഐഐഎമ്മുകളിൽ ഒന്നാമത്തെ സമ്പൂർണ ക്യാമ്പസുള്ള സ്ഥാപനമാണ് കോഴിക്കോട് ഐഐഎം.

2026 ഫെബ്രുവരി എട്ടിന് കൊച്ചിയിലാണ് മീഡിയവൺ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.


Full View

ബിസിനസ് മാനേജ്മെന്റ്, നേതൃവികസനം, ഗവേഷണം എന്നിവയിൽ ദേശീയ–അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റ്. ഗവേഷണാധിഷ്ഠിത പഠനം, വ്യവസായ–അക്കാദമിക് സഹകരണം, സംരംഭകത്വ വികസനം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ദേശീയ സ്ഥാപനം രാജ്യത്തിനകത്തും പുറത്തും നിരവധി അംഗീകാരങ്ങളും ഉയർന്ന റാങ്കിങ്ങുകളും നേടിയിട്ടുണ്ട്.

Advertising
Advertising

മീഡിയവൺ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവിന്റെ ഭാഗമാവണമെന്ന് ഐഐഎം ഡയറക്ടർ പറഞ്ഞു. വ്യാപാര വാണിജ്യ മേഖലയെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകൾ പങ്കുവെക്കപ്പെടുമ്പോഴാണ് കമ്പോളങ്ങൾക്ക് ഉണർവ് ഉണ്ടാകുക. അത്തരമൊരു വേദിയാണ് മീഡിയവണ്‍ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് എന്നും കോഴിക്കോട് ഐഐഎം മേധാവി പറഞ്ഞു. മീഡിയവൺ സിഇഒ മുഷ്താഖ് അഹ്മദ്, ജനറൽ മാനേജർ പി.ബി.എം. ഫർമീസ്, മീഡിയ സൊലൂഷൻസ് ഹെഡ് ബിജോയ് ചന്ദ്രൻ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ യു. ഷൈജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹായത്തിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ സംരഭകർ, സിഎക്സ്ഓ, എംഎസ്എംഇ ലീഡർമാർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ബിസിനസ് കൺസൾട്ടന്റുമാർ, അക്കാദമിക് വിദഗ്ധർ, ബിസിനസ് പ്രൊഫഷണൽസ് തുടങ്ങി വിവിധ മേഖലകളിലെ 1500-ത്തോളം പേർ പങ്കെടുക്കും. സംഗമത്തിൽ ബി2ബി കണക്ടിങ്ങിനും അവസരമുണ്ടാകും. മൂന്ന് വേദികളിലായി വിവിധ വിഷയങ്ങളിൽ 15ലധികം സെഷനുകളാണ് നടക്കുക. ബിസിനസ് രംഗത്തെ പ്രമുഖരും അക്കാദമിക് വിദഗ്ദ്ധരുമടക്കം 50 ഓളം പേർ കോൺക്ലേവിൽ അതിഥികളായെത്തും. വിവിധ മേഖലകളിലെ ആശയവിനിമയങ്ങൾക്ക് പ്രത്യേക ഡസ്കുകളും പ്രവർത്തിക്കും. ബിസിനസ് രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരം കോൺക്ലേവിൽ വിതരണം ചെയ്യും. കോൺക്ലേവിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി mbc.mediaoneonline.com സന്ദര്‍ശിക്കുക.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News