കൊച്ചിയിൽ ആലോചന തുടങ്ങും; മീഡിയവൺ ബിസിനസ് കോൺക്ലേവ് ലോ​ഗോ പ്രകാശനം ചെയ്തു

സ്റ്റാർട്ടപ്പ്-എംഎസ്എംഇ സ്കെയിലപ്പ് ഫോറം, വർക്ക്ഷോപ്പുകൾ, പരിശീലന സെഷനുകൾ എന്നിവയും കോൺക്ലേവിന്റെ ഭാ​ഗമായി നടക്കും.

Update: 2025-12-12 14:19 GMT
Editor : geethu | By : geethu

കോഴിക്കോട്: ഒരു മാധ്യമ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ബിസിനസ് സം​ഗമമായ മീഡിയവൺ ബിസിനസ് കോൺക്ലേവ് 2026-ന് തുടക്കമിട്ടു ലോ​ഗോ പ്രകാശനം ചെയ്തു. കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനവും. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വിളനിലവുമായ കൊച്ചിയിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി എട്ടിന് നടക്കുന്ന കോൺക്ലേവിന് കൊച്ചി ബോൾ​ഗാട്ടി ഗ്രാൻ്റ് ഹയാത്ത് അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ വേദിയാകും.

ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി മീഡിയവൺ ബിസിനസ് കോൺക്ലേവിന്റെ ലോ​ഗോ പ്രകാശനം ചെയ്തു.

മീഡിയവൺ സിഇഒ മുഷ്താഖ് അഹ്മദ്, ജനറൽ മാനേജർ പി.ബി.എം ഫർമീസ്, മീഡിയ സൊല്യൂഷൻസ് ഹെഡ് ബിജോയ് ചന്ദ്രൻ, കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ യു. ഷൈജു എന്നിവർ പങ്കെടുത്തു.

Advertising
Advertising




എൺട്രപ്രണർമാർ, സിഎക്സ്ഓ, എംഎസ്എംഇ ലീഡർമാർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ബിസിനസ് കൺസൾട്ടന്റുമാർ, അക്കാദമി വി​ദ​ഗ്ധർ, ബിസിനസ് പ്രൊഫഷണലുകൾ തുടങ്ങി 1500 ഓളം പേർ കോൺക്ലേവിന്റെ ഭാ​ഗമാകും. കൂടാതെ ബി2ബി കണക്ടിങ്ങിനും അവസരമുണ്ടാകും.


ആശയങ്ങൾ വളർത്താം


ബിസിനസ് ആശയങ്ങൾ വികസിപ്പിക്കാനും, ടെക്നോളജിയിലും ബിസിനസിലുമുള്ള പുതിയ ട്രെൻഡുകൾ‌ പരിചയപ്പെടുത്തുന്നതുമായ 15ലധികം സെഷനുകളും കോൺക്ലേവിലുണ്ടാകും. മൂന്ന് വേദികളിലായി വിഷനും വിജയക്കഥകളും പറഞ്ഞ് 40 ഓളം പ്രമുഖർ കോൺക്ലേവിന്റെ ഭാ​ഗമാകും. നിർമിത ബുദ്ധി, ഓട്ടോമേഷൻ, ഡീപ്ടെക്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സെഷനുകൾ, സ്റ്റാർട്ടപ്പ്-എംഎസ്എംഇ സ്കെയിലപ്പ് ഫോറം, വർക്ക്ഷോപ്പുകൾ, പരിശീലന സെഷനുകൾ എന്നിവയും കോൺക്ലേവിന്റെ ഭാ​ഗമായി നടക്കും.

ബിസിനസ് രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരം വിതരണം ചെയും.

കോൺക്ലേവിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും.

Tags:    

Writer - geethu

contributor

Editor - geethu

contributor

By - geethu

contributor

Similar News