സുമിത്രാ മഹാജന് ആദരാജ്ഞലി അര്‍പ്പിച്ച് ശശി തരൂര്‍: അവര്‍ സുഖമായിരിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍

ബിജെപി നേതാക്കളുടെ വിശദീകരണം വന്നതോടെ തരൂര്‍ തന്‍റെ ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു

Update: 2021-04-23 05:39 GMT
By : Web Desk

വ്യാജ വാര്‍ത്തകളുടെ കാലത്ത് അത്തരമൊരു വാര്‍ത്ത വിശ്വസിച്ച് അബദ്ധം പറ്റി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ലോക്‌സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അന്തരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ട്വീറ്റിടുകയായിരുന്നു ശശി തരൂര്‍. എന്നാല്‍ ഉടനെ സുമിത്രാ മഹാജന്‍ സുഖമായി ഇരിക്കുന്നുവെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ബിജെപി നേതാക്കളുടെ വിശദീകരണം വന്നതോടെ തരൂര്‍ തന്‍റെ ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 11.16നായിരുന്നു സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. 'ലോക്‌സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍റെ നിര്യാണം അറിഞ്ഞതില്‍ ദുഃഖമുണ്ട്. അവരുമായി എനിക്കുണ്ടായ മികച്ച നിരവധി ഓര്‍മ്മകളുണ്ട്. അവരുടെ കുടുംബത്തിന് എന്‍റെ പ്രാര്‍ഥനകള്‍ ഉണ്ടാവും. ഓം ശാന്തി.' എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്.

Advertising
Advertising

തരൂരിന്‍റെ ട്വീറ്റ് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പലരും സുമിത്രാ മഹാജൻ ആരോഗ്യവതിയായി ഇരിക്കുന്നുവെന്ന ട്വീറ്റുമായി എത്തിയിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും സുമിത്രാ മഹാജന്‍റെ ആരോഗ്യ നില സംബന്ധിച്ച്‌ ട്വിറ്ററില്‍ വിശദീകരണം നല്‍കി.

അതോടെ,  തരൂര്‍ ട്വീറ്റ് പിന്‍വലിച്ചു. വിശ്വസനീയം എന്ന് കരുതാവുന്ന ഇടത്ത് നിന്നുമാണ് തനിക്ക് ഈ വാർത്ത ലഭിച്ചത്. വാസ്തവം അറിഞ്ഞതോടെ ഏറെ ആശ്വാസം. മുൻ ട്വീറ്റ് പിൻവലിക്കുന്നതിൽ തനിക്ക് സന്തോഷമാണുള്ളത്. ഇത്തരത്തിൽ വ്യാജവാർത്ത പടച്ചുവിടുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും തരൂര്‍ തന്‍റെ അടുത്ത ട്വീറ്റിൽ പറഞ്ഞു.

Tags:    

By - Web Desk

contributor

Similar News