സനു മോഹൻ ജീവിച്ചിരിപ്പുണ്ട്; മൂകാംബികയിലെ ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലീസ്

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായി മൂകാംബികയിൽ അന്വേഷണം

Update: 2021-04-17 01:58 GMT
By : Web Desk

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹനായി മൂകാംബികയിൽ അന്വേഷണം. മൂകാംബികയിലെ ഹോട്ടലിൽ സനു മോഹൻ താമസിച്ചിരുന്നതായി കൊച്ചി പൊലീസ് സ്ഥിരീകരിച്ചു. സനു മോഹനെ കണ്ടെത്താൻ കർണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയിൽ കൊച്ചി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

മുട്ടാർ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹൻ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. അതിനിടെയാണ് സനു മോഹൻ മൂകാംബികയിൽ ഉണ്ടായിരുന്നു എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. മൂകാംബികയിലെ സ്വകാര്യ ഹോട്ടലിൽ സനു മോഹൻ മൂന്ന് ദിവസം താമസിച്ചിരുന്നു.

Advertising
Advertising

ബിൽ അടയ്ക്കാതെ ഹോട്ടലിൽ നിന്ന് ഒരാൾ കടന്നു കളഞ്ഞതിന് പിന്നാലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ്, ഹോട്ടലിൽ താമസിച്ചിരുന്നത് സനു മോഹൻ ആണെന്ന് സംശയത്തിലെത്തിയത്. സിസിടിവി പരിശോധിച്ചാണ് സനു മോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സനു മോഹനെ കണ്ടെത്താൻ കൊച്ചി പൊലീസ് കർണാടക പൊലീസിന്റെ സഹായത്തോടെ മൂകാംബികയിൽ തെരച്ചിൽ നടത്തുകയാണ്.

സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി. അതേസമയം, പെൺകുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ഉടൻ ലഭ്യമാകും. ഇത് ലഭ്യമായാൽ കേസിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.


Full View


Tags:    

By - Web Desk

contributor

Similar News