ഒറ്റ ചാര്‍ജില്‍ 300 കിലോ മീറ്റര്‍; സോളാര്‍ കാര്‍ നിര്‍മ്മിച്ച് ഒഡീഷയിലെ ഈ കര്‍ഷകന്‍

പെട്രോള്‍ വില കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍, സൗരോർജ്ജ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ നിർമ്മിച്ച് ഒഡീഷയിലെ ഒരു കർഷകൻ

Update: 2021-03-14 06:04 GMT

പെട്രോള്‍ വില കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍, സൗരോർജ്ജ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് കാർ നിർമ്മിച്ച് ഒഡീഷയിലെ ഒരു കർഷകൻ. 850 വാട്ട്സ് മോട്ടറും 100 എ.എച്ച് / 54 വോൾട്ട് ബാറ്ററിയുമുള്ള സുശീൽ അഗർവാൾ നിർമ്മിച്ച കാര്‍ ഒറ്റ ചാര്‍ജിന് 300 കിലോമീറ്ററോളം ഓടുമെന്നാണ് പറയപ്പെടുന്നത്.

''എനിക്ക് വീട്ടിൽ ഒരു വർക്ക്‌ഷോപ്പ് ഉണ്ട്. കോവിഡ് 19 ലോക്ക് ഡൗൺസമയത്താണ് ഈ ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ഈ വണ്ടി 300 കിലോമീറ്റര്‍ ഓടും.'' സുശീല്‍ കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു. കാറിന്‍റെ ബാറ്ററി 8.30 മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ആകുമെന്നും സുശീല്‍ കുമാര്‍ പറഞ്ഞു.

''ഇത് മന്ദഗതിയില്‍ ചാര്‍ജ് ആവുന്ന ബാറ്ററിയാണ്. ചാർജിംഗ് ബാറ്ററിയാണ്. അത്തരം ബാറ്ററികൾക്ക് ദീർഘായുസ്സുണ്ട്. ഇത് 10 വർഷം വരെ നീണ്ടുനിൽക്കും. മോട്ടോർ വിൻഡിംഗ്, ഇലക്ട്രിക്കൽ ഫിറ്റിംഗ്, ചേസിസ് വർക്ക് എന്നിവയുൾപ്പെടെ ഈ വാഹനത്തിന്റെ എല്ലാ ജോലികളും എന്റെ വർക്ക്ഷോപ്പിൽ തന്നെയാണ് ചെയ്തത്.'' സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News