അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ കാർഷിക മേഖലയ്ക്ക് കുതിപ്പേകുമെന്ന് അധികൃതർ

Update: 2023-01-06 04:19 GMT

കാർഷിക മേഖലയിലെ കുതിപ്പിന് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ സഹയാകരമാകുമെന്ന് അധികൃതർ. മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകൾ ദോഹ എക്‌സ്‌പോയിൽ അവതരിപ്പിക്കും.

ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ 6 മാസക്കാലം നീണ്ടു നിൽക്കുന്ന ഹോർട്ടികൾച്ചർ എക്‌സ്‌പോയ്ക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. അൽബിദ പാർക്കിലെ എക്‌സ്‌പോ വേദിയിലേക്ക് മൂന്ന് മില്യൺ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

കൗതുകങ്ങൾക്കൊപ്പം ആഗോള കാർഷികമേഖല നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂടിയാകും പ്രദർശനമെന്ന് എക്‌സ്‌പോ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് അൽഖോരി പറഞ്ഞു. 80 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനികളും സർവകലാശാലകളും എക്‌സ്‌പോയുടെ ഭാഗമാകും. മരുഭൂവൽകരണം അടക്കമുള്ള പ്രതിസന്ധികൾക്കുള്ള പരിഹാരവും കൃഷിഭൂമി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News