പന്തിന്റെ ഡൽഹിയും വില്യംസണിന്റെ ഹൈദരാബാദും: ഐപിഎല്ലിൽ ഇന്ന് ആവേശപ്പോര്‌

നാല് കളികൾ ജയിച്ച ഡൽഹിക്ക് എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് പത്ത് പോയിന്റുമാണ് നിലവിൽ ഉള്ളത്.

Update: 2022-05-05 04:18 GMT

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രാത്രി ഏഴരയ്ക്ക് മുംബൈയിലെ ബ്രാബൺ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ഒമ്പത് കളികളാണ് ഇതുവരെ കളിച്ചത്. നാല് കളികൾ ജയിച്ച ഡൽഹിക്ക് എട്ട് പോയിന്റും അഞ്ച് കളികൾ ജയിച്ച ഹൈദരാബാദിന് പത്ത് പോയിന്റുമാണ് നിലവിൽ ഉള്ളത്.

അതേസമയം മുംബൈ ഇന്ത്യൻസിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സും പുറത്തേക്ക്. നിർണായക മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചെലഞ്ചേഴ്സ് 13 റൺസിനാണ് ചെന്നൈയെ തോൽപ്പിച്ചത്. 174എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ 160 റൺസെ നേടാനായുള്ളു. 42 റൺസെടുത്ത മഹിപാൽ ലോംറോറും 38 റൺസെടുത്ത ഫാഫ് ഡു പ്ലെസിസുമാണ് ബാംഗ്ലൂരിന്റെ വിജയശില്പികൾ. തോൽവിയോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ഒമ്പതാമതായി. 

ഓപ്പണർമാരായ ഗെയ്ക്വാദും ഡെവൺ കോൺവേയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചതാണ് ചെന്നൈക്ക് വിനയായത്. ഗെയ്ക്‌വാദ് 23 പന്തിൽ 28 റൺസ് നേടി. കോൺവേ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 37 പന്തിൽ 56 റൺസ് നേടിയ കോൺവേയുടെ ഇന്നിങ്‌സിൽ 6 ഫോറുകളും 2 സിക്‌സറും അടങ്ങിയതായിരുന്നു.

Summary- Delhi Capitals vs Sunrisers Hyderabad, 50th Match Report


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News