പൊതുസ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മസ്ക്കത്തില്‍ വിലക്ക്

നഗരസഭയിൽ നിന്ന് ലൈസൻസ് ലഭിക്കാതെ ഒരു തരത്തിലുള്ള പരസ്യവും വെക്കാനോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലെന്നാണ് ആർട്ടിക്കിൾ അഞ്ച് നിർദേശിക്കുന്നത്

Update: 2018-11-10 01:47 GMT
Advertising

പൊതുസ്ഥലങ്ങളിൽ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് മസ്കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പരസ്യ ബോര്‍ഡുകള്‍ക്ക് നഗരസഭയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിയില്ലാതെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

നഗരസഭയിൽ നിന്ന് ലൈസൻസ് ലഭിക്കാതെ ഒരു തരത്തിലുള്ള പരസ്യവും വെക്കാനോ പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ലെന്നാണ് ആർട്ടിക്കിൾ അഞ്ച് നിർദേശിക്കുന്നത്. പള്ളികൾ, ആരാധനാ സ്ഥലങ്ങൾ, പുരാവസ്തു കെട്ടിടങ്ങൾ, ശവകുടീരങ്ങൾ, ചുറ്റമുള്ള മതിലുകൾ എന്നിവിടങ്ങളിൽ നേരിട്ട് പരസ്യം ചെയ്യരുതെന്നാണ് ഏഴാം നമ്പർ ആർട്ടിക്കിൾ നിർദേശിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കളിലോ കെട്ടിടങ്ങളിലോ പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങളിലും പാർക്കുകൾ, നടപ്പാതകൾ തുടങ്ങിയ ഇടങ്ങളില്‍ പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്.

Full View

ആദ്യ രണ്ട് നിയമ ലംഘനങ്ങൾക്ക് അമ്പത് റിയാൽ വീതം പിഴ ചുമത്തണമെന്ന് 20ാം നമ്പർ ആർട്ടിക്കിൾ നിർദേശിക്കുന്നു. മൂന്നാം തവണ ഇത് നൂറ് റിയാലായി ഉയരും. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പരസ്യങ്ങൾ സ്ഥാപിച്ചയാളുടെ ചെലവിലാണ് സ്ഥലത്ത് നിന്ന് നീക്കം ചെയ്യേണ്ടതെന്നും നിയമത്തിൽ നിഷ്കർഷിക്കുന്നു.

Tags:    

Similar News