ഹൈക്കോടതി ജഡ്ജിമാർ; ആറ് വർഷത്തിനിടെ എസ്‌.സി-എസ്‌.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്ന് 22 ശതമാനം മാത്രം

2018 മുതൽ 2023 ഡിസംബർ രണ്ട് വരെ ആകെ നിയമിതരായ 650 ജഡ്ജിമാരിൽ 492 പേരും ജനറൽ വിഭാ​ഗത്തിൽ നിന്നുള്ളവരാണ്

Update: 2023-12-08 07:20 GMT

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ജനറൽ വിഭാ​ഗത്തിന്റെ ആധിപത്യമെന്ന് കണക്കുകൾ. എസ്‌.സി- എസ്‌.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നും ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെടുന്നവരുടെ എണ്ണം തുച്ഛം. ആറ് വർഷത്തിനിടെ ഈ വിഭാ​ഗങ്ങളിൽ നിന്ന് വെറും 22.3 ശതമാനം പേർ മാത്രമാണ് ഹൈക്കോടതി ജഡ്ജിമാരായിട്ടുള്ളത്.

അതായത് 145 പേർ മാത്രമാണ് എസ്‌.സി- എസ്‌.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്ന് നിയമിതരായത്. 2018 മുതൽ 2023 ഡിസംബർ രണ്ട് വരെ ആകെ നിയമിതരായ 650 ജഡ്ജിമാരിൽ 492 പേരും ജനറൽ വിഭാ​ഗത്തിൽ നിന്നുള്ളവരാണ്- 75.7 ശതമാനം.

Advertising
Advertising

145ൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് 23 പേരും (3.54 ശതമാനം) പട്ടികവർഗ വിഭാഗത്തിൽ നിന്ന് 10 പേരും (1.54 ശതമാനം) മാത്രമാണ് ഇക്കാലയളവിൽ നിയമിതരായത്. ഒ.ബി.സി വിഭാഗത്തിൽ നിന്ന് 76 പേരും (11.7 ശതമാനം) ന്യൂനപക്ഷങ്ങളിൽ നിന്ന് 36 പേരും (5.54 ശതമാനം) ഹൈക്കോടതി ജഡ്ജിമാരായി എന്നും കണക്കുകൾ പറയുന്നു.

ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി നിയമ-നീതിന്യായ മന്ത്രാലയമാണ് രാജ്യസഭയിൽ ഈ വിവരം നൽകിയത്. ഇക്കാലയളവിൽ നിയമിക്കപ്പെട്ട 13 ഹൈക്കോടതി ജഡ്ജിമാർ ഏതൊക്കെ വിഭാഗം/ജാതികളിൽ ഉൾപ്പെടുന്നവരാണെന്ന് വിവരമില്ലെന്നും കണക്കിൽ പറയുന്നു.

ഹൈക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം 14.1 ശതമാനമാണെന്നും നിലവിൽ ജോലി ചെയ്യുന്ന 790 ജഡ്ജിമാരിൽ 111 പേരാണ് വനിതാ ജഡ്ജിമാരെന്നും മന്ത്രാലയം പറയുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ പരമാവധി വനിതാ ജഡ്ജിമാരുടെ എണ്ണം 15 ആണ്. മദ്രാസ് ഹൈക്കോടതിയിൽ 12ഉം ബോംബെ ഹൈക്കോടതിയിൽ 11ഉമാണ് പരമാവധി വനിതാ ജഡ്ജിമാരുടെ എണ്ണം.

സുപ്രിംകോടതിയിൽ മൂന്ന് വനിതാ ജഡ്ജിമാർ മാത്രമാണുള്ളത്. അതായത് നിലവിലെ അംഗസംഖ്യയുടെ 8.82 ശതമാനം മാത്രം. അതേസമയം, ആകെ സുപ്രിംകോടതി ജഡ്ജിമാരുടെ കാറ്റഗറി തിരിച്ചുള്ള വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News