കുഞ്ഞ് ആരാധകന്‍റെ അനുകരണം പങ്കുവച്ച് ഉമ്മന്‍ചാണ്ടി, ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്കു മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം
കുഞ്ഞ് ആരാധകന്‍ തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിഷ്കളങ്കതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ
സമൂഹമാധ്യമങ്ങളില്‍ വൈറലായി മുന്നേറുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. കുഞ്ഞ് ആരാധകന്‍ തന്നെ അനുകരിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ നിഷ്കളങ്കതയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
'പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..' വീഡിയോ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടി എഴുതി.
പൊതുപ്രവർത്തകനെന്ന നിലയിൽ ഒത്തിരിപ്പേർ എന്നെ അനുകരിക്കാറുണ്ട്; വിമർശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാൾ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനം..
Posted by Oommen Chandy on Saturday, March 6, 2021
സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെയും പലരും അനുകരിക്കാറുണ്ട്. പക്ഷേ ഇത്രയും ചെറിയ കുട്ടി ഉമ്മൻചാണ്ടിയെ അനുകരിക്കുന്നതിലെ കൌതുകം വളരെ ആശ്ചര്യത്തോടെയാണ് എല്ലാവരും കാണുന്നത്. പോസ്റ്റിന് താഴെയായി തൃത്താല എം.എല്‍.എ വിടി ബല്‍റാമും കമന്‍റുമായി രംഗത്തെത്തി. ഇതിങ്ങനെ ഷെയർ ചെയ്യാൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ബല്‍റാമിന്‍റെ കമന്‍റ്.
അമ്മയുടെ കയ്യിലിരിക്കുന്ന ചെറിയ കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ഉമ്മൻ ചാണ്ടിയെ അനുകരിച്ച് കാണിക്കാൻ പറയുമ്പോൾ മുഖംകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭാവങ്ങള്‍ അനുകരിക്കുകയാണ് കുട്ടി. പലതവണ ഇത് കുട്ടി ആവർത്തിക്കുന്നുമുണ്ട്. സ്വീകരണമുറിയിലുള്ള ടിവിയിലൂടെയാണ് ഉമ്മന്‍ ചാണ്ടി കൊച്ച് ആരാധകനെ കാണുന്നത്. കുട്ടി തന്നെ അനുകരിക്കുന്നത് കണ്ട് ഉമ്മന്‍ ചാണ്ടി മനസ് നിറഞ്ഞ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.