ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാർഥികളെ നേരിടാൻ കരുണാകരന്‍റെ മക്കള്‍, അഭിമാനമെന്ന് പത്മജ
കോൺഗ്രസ് വിഷമത്തിലാകുമ്പോഴെല്ലാം കെ മുരളീധരൻ രംഗത്തുണ്ടെന്ന് പത്മജ വേണുഗോപാല്‍
Update: 2021-03-15 03:54 GMT
ലതിക സുഭാഷിനെ കോൺഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. ലതികയുടെ പ്രതിഷേധത്തിൽ വിഷമമുണ്ടെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് വിഷമത്തിലാകുമ്പോഴെല്ലാം കെ മുരളീധരൻ രംഗത്തുണ്ട്. ബിജെപിയുടെ രണ്ട് ശക്തരായ സ്ഥാനാർഥികളെ നേരിടാൻ കരുണാകരന്‍റെ രണ്ട് മക്കളാണിറങ്ങുന്നത്. അതിൽ അഭിമാനിക്കുന്നുവെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
പത്മജ മത്സരിക്കുന്ന തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്താകട്ടെ കുമ്മനം രാജശേഖരനെയാണ് മുരളീധരന്‍ നേരിടുക.