''പപ്പു മീന്‍ പിടിക്കുന്നതിന്‍റെ തിരക്കിലാണ്, ഫലം വരുമ്പോള്‍ കുറ്റം ഇ.വി.എമ്മിനും'' രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി മന്ത്രി
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുൽ ഗാന്ധി മീൻ പിടിച്ചു നടക്കുകയാണെന്നായിരുന്നു നരോത്തം മിശ്രയുടെ പരിഹാസം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ പരിഹാസവുമായി ബിജെപി നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്ര. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുൽ ഗാന്ധി മീൻ പിടിച്ചു നടക്കുകയാണെന്നായിരുന്നു നരോത്തം മിശ്രയുടെ പരിഹാസം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയ സംഭവം വലിയ രീതിയില്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനെയാണ് ബി.ജെ.പി പരിഹാസപാത്രമാക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പി പ്രചരണത്തിനിറങ്ങും, രാഹുൽഗാന്ധിയോ, മീൻ പിടിച്ച് നടക്കും, ഒടുക്കം ഫലം വരുമ്പോള്‍ ഇ.വി.എം അട്ടിമറി നടത്തിയെന്ന തരത്തില്‍ പ്രചരണവും നടത്തും നരോത്തം മിശ്ര പറഞ്ഞു.
പശ്ചിമ ബംഗാളിന്‍റെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ് നരോത്തം മിശ്ര.
അതേസമയം കോൺഗ്രസ് സർക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശവും ചർച്ചയായിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. '10 -15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ഭരണം ബി.ജെ.പി അട്ടിമറിക്കും. മധ്യപ്രദേശ്, പുതുച്ചേരി, ഗോവ, അരുണാചൽ സംസ്ഥാനങ്ങളിൽ നടന്ന ജനാധിപത്യ ധ്വംസനങ്ങള്‍ ഇതിനുദാഹരണമാണ്'. അദ്ദേഹം പറഞ്ഞു.