കേരളത്തിലെത്തിയ യോഗി ആദിത്യനാഥിനെതിരെ പോപ്പുലർ ഫ്രണ്ട് പ്രതിഷേധം
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
Update: 2021-02-21 10:32 GMT
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കാസര്‍ക്കോട് നഗരത്തില്‍ പ്രതിഷേധിച്ചത്.
ഇവിടേക്ക് ബി.ജെ.പി പ്രവർത്തകർ മാർച്ചുമായെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രക്ക് അൽപ്പസമയത്തിനകം തുടക്കമാകും.