കരുവന്നൂർ കള്ളപ്പണ കേസ്: എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

സിപിഎമ്മിന്റെ വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്

Update: 2024-04-24 01:04 GMT

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എം എം വർഗീസ് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി തള്ളിയാണ് ഇ ഡി പുതിയ നോട്ടീസ് നൽകിയത്.

സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News