സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം

റിക്രൂട്ട്മെൻറ് ഫീസ് തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി.

Update: 2018-10-30 18:15 GMT

ഖത്തറില്‍ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന പരാതിയില്‍ കര്‍ശന നടപടികളുമായി തൊഴില്‍ മന്ത്രാലയം. തൊഴിലാളികളുടെ പ്രവൃത്തി സമയവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. റിക്രൂട്ട്മെൻറ് ഫീസ് തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി.

ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരും പൂന്തോട്ടജീവനക്കാരും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നതായും കുറഞ്ഞേവതനം പോലും ലഭിക്കുന്നില്ലെന്നും കാട്ടി ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളെ തുടര്‍ന്നാണ് തൊഴില്‍മന്ത്രാലയത്തിന്‍റെ പ്രതികരണം. രാജ്യത്ത് തൊഴിൽ സമയം നിശ്ചയിച്ചുള്ള നിയമം നിലവിലുണ്ട്. ഇത് കൃത്യമായി പാലിക്കണം. നിയമലംഘനം നടത്തുന്ന തൊഴിലുടമകള‍്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Advertising
Advertising

തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയുന്നതിനും ശക്തമായ നടപടികൾ സ്വീകരിക്കും. തങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ തൊളിലാളികൾ റിപ്പോർട്ട് ചെയ്യണം. നിയമം ലംഘിക്കുന്നവരെന്ന് സംശയിക്കുന്ന തൊഴിലുടമകളുടെ മേൽ തൊഴിൽ പരിശോധന സംഘങ്ങൾ നിരന്തര നിരീക്ഷണം നടത്തുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വൈവിധ്യമാർന്ന സംവിധാനങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

Full View

റിക്രൂട്ട്മെൻറ് ഫീസ് തൊഴിലാളിയിൽ നിന്ന് ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നും തൊഴില്‍ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായും തൊഴിലാളികളുടെ രാജ്യങ്ങളുമായും സഹകരിച്ച് ഖത്തറിലേക്ക് വരുന്നതിന് റിക്രൂട്ട്മെൻറ് ഫീസ് ഈടാക്കുന്നത് തടയുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ വിസ സേവന കേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. ഒക്ടോബറിൽ കൊളംബോയിൽ ആദ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തേക്ക് തൊഴിലുകൾക്കായി വരുന്നവർക്ക് എല്ലാവിധ നിയമസംവിധാനങ്ങളിലൂടെയും സംരക്ഷണം ഒരുക്കുമെന്നും മന്ത്രാലയം വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News