അക്കാദമിക് സമൂഹത്തെ കേന്ദ്രസര്‍ക്കാരിന് വിശ്വാസമില്ലെന്ന് രാഹുല്‍ ഗാന്ധി

ഓണ്‍ലൈന്‍ അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

Update: 2021-02-21 09:53 GMT

രാജ്യത്തെ അക്കദമിക്ക് സമൂഹത്തെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. പുറം ലോകത്തോട് സംസാരിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന അക്കാദമിക് സമൂഹത്തെ സര്‍ക്കാര്‍ എന്തുകൊണ്ട് തടയുന്നുവെന്ന് സ്വയം ചോദിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ എന്തുകൊണ്ടു നിങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Advertising
Advertising

ഓണ്‍ലൈന്‍ അന്താരാഷ്ട്ര സെമിനാറുകള്‍ക്ക് സര്‍വ്വകലാശാലകള്‍ക്കും പ്രൊഫസര്‍മാര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ അന്താരാഷ്ട്ര സെമിനാറുകൾക്ക് സർവ്വകലാശാലകൾക്കും പ്രൊഫസർമാർക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 'സുപ്രധാന വിഷയങ്ങളിലും ' ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലും 'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ പ്രതിപാദിക്കുന്ന വിഷയങ്ങൾ' എന്നിവയിൽ നടത്തുന്ന സെമിനാറുകൾക്കാണ് കേന്ദ്രത്തിന്റെ നിർദേശം.

സുപ്രധാന വിഷയങ്ങൾക്ക് കൃത്യമായ നിർവചനം കേന്ദ്ര സർക്കാർ നൽകുന്നില്ല. "രാഷ്ട്രീയപരവും, ശാസ്ത്രപരവും , സാങ്കേതികപരവും, വാണിജ്യപരവും വ്യക്തിപരമായതുമായ" എന്തുമാണ് സുപ്രധാനമെന്ന് പറയുന്നത്. ആഭ്യന്തര കാര്യങ്ങൾ സർക്കാർ വിർവചിക്കുമെന്നും പറയുന്നു.

ജനുവരി പതിനഞ്ചിനു പുറത്തിറക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം സർക്കാർ വകുപ്പുകളോ സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സർവ്വകലാശാലകളോ ഓൺലൈൻ സമ്മേളനങ്ങൾ നടത്തുന്നതിന് മുൻപ് തങ്ങളുടെ ഭരണകാര്യ സെക്രട്ടറിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി നൽകുന്നതിന് മുൻപ് സമ്മേളനത്തിന്റെ വിഷയം ദേശ സുരക്ഷാ, അതിർത്തി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ , ജമ്മു കാശ്മീർ, ലഡാക്ക് , ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ നേരിട്ട് ബന്ധപ്പെടുന്ന വിഷയങ്ങൾ എന്നിവയല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്.

മേല്പറഞ്ഞ വിഷയങ്ങൾ പ്രതിപാദിക്കുന്ന സമ്മേളനം ആണെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് കൂടാതെ, പരിപാടിയിൽ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകി അനുമതി വാങ്ങേണ്ടതുണ്ട്. നിലവിൽ ഓൺലൈൻ അല്ലാതെ നടത്തപ്പെടുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വാങ്ങേണ്ടതുണ്ട്.

Tags:    

Similar News