വയലാറിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം; എട്ട് എസ്ഡിപിഐ പ്രവർത്തകര്‍ പിടിയില്‍

മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും 4 എസ്.ഡി.പി.ഐ പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു

Update: 2021-02-25 03:36 GMT

വയലാറിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ എട്ട് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും 4 എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ആലപ്പുഴയിൽ ബിജെപി ആഹ്വാനം ചെയ്‍ത ഹർത്താൽ പുരോഗമിക്കുകയാണ്.

ആർ.എസ്.എസ് നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്കും 4 എസ്.ഡി.പി.ഐ പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു.

രാത്രി ഏഴുമണിക്ക് ശേഷം വയലാർ നാഗംകുളങ്ങര കവലയിൽ ആയിരുന്നു സംഘർഷം. ഉച്ചക്ക് എസ്.ഡി.പി.ഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർ.എസ്.എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇരു വിഭാഗവും വൈകിട്ട് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിക്കുന്നത്. 22കാരനായ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

Full View
Tags:    

Similar News