‘കാരുണ്യത്തിന്റെ മല’ ജബലു റഹ്മയുടെ വിശേഷങ്ങള്‍

പ്രവാചകന്‍ മുഹമ്മദ് നബി ജീവിതത്തില്‍ ഒരു തവണയാണ് ഹജ്ജ് ചെയ്തത്. അന്ന് അറഫയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം പ്രസിദ്ധമാണ്. പ്രഭാഷണം നടത്തിയ ഭാഗത്താണ് ഇന്ന് മസ്ജിദു നമിറ നിര്‍മിച്ചത്

Update: 2018-08-09 08:30 GMT

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നടക്കുന്ന നഗരിയിലെ പ്രധാന മലയാണ് ജബലു റഹ്മ. പ്രവാചകന്‍ മുഹമ്മദ് നബി ഹജ്ജില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ശേഷം ദൈവത്തോട് കാരുണ്യത്തിനായി പ്രാര്‍ഥിച്ചെന്നാണ് ഇസ്ലാമിക വിശ്വാസം. ഇതനുസ്മരിച്ചാണ് ഹാജിമാര്‍ അറഫാ ദിനം ഇവിടെയെത്താറ്.

Full View

പ്രവാചകന്‍ മുഹമ്മദ് നബി ജീവിതത്തില്‍ ഒരു തവണയാണ് ഹജ്ജ് ചെയ്തത്. ജീവിതത്തിന്റെ അവസാന കാലത്താണിതെന്ന് ഇസ്ലാമിക ചരിത്രം. അന്ന് അറഫയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം പ്രസിദ്ധമാണ്. പ്രഭാഷണം നടത്തിയ ഭാഗത്താണ് ഇന്ന് മസ്ജിദു നമിറ നിര്‍മിച്ചത്. ആ പ്രഭാഷണം അനുസ്മരിച്ചാണ് ഇന്നും അറഫാ പ്രസംഗം. ഇതിനടുത്താണ് ജബലു റഹ്മ. അഥവാ കാരുണ്യത്തിന്റെ മലയെന്ന് അറിയപ്പെടുന്ന ചെറിയ പാറക്കുന്ന്.

അറഫാദിനത്തിലാണ് ഇവിടെ തിരക്കേറുക. ഇതര സമയങ്ങളില്‍ ഈ കുന്നിന് ഒരു പ്രാധാന്യവുമില്ലെന്ന് ചൂണ്ടിക്കാട്ടാന്‍ ഇതിനടുത്ത് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കേന്ദ്രമുണ്ട്. അറഫയുടെ കിഴക്കുഭാഗത്താണ് നിറഞ്ഞു കവിയുന്ന ഈ കുന്ന്.

Tags:    

Similar News