ഒമ്പത് മാസത്തിനിടെ 390 കോടിയുടെ പാലും ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്തു; സൗദിയുടെ ധവള വിപ്ലവം

മൂന്ന് വർഷത്തിനിടെ കൂടുതൽ കയറ്റുമതി യുഎഇയിലേക്ക്

Update: 2026-02-03 08:42 GMT

റിയാദ്: 2025 ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ഏകദേശം 390 കോടി റിയാലിന്റെ പാലും പാലുൽപ്പന്നങ്ങളും കയറ്റുമതി ചെയ്ത് സൗദി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകൾ പുറത്തുവിട്ടത്.

2024 ൽ സൗദിയുടെ പാൽ, പാലുൽപ്പന്ന കയറ്റുമതി ഏകദേശം 480 കോടി റിയാലായിരുന്നു. 2023 ൽ കയറ്റുമതി ഏകദേശം 420 കോടി റിയാലിലെത്തി. 2025 സെപ്റ്റംബർ വരെയുള്ള കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ മൊത്തം കയറ്റുമതി അളവ് 1300 കോടി റിയാലിലധികമാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള മൂന്ന് വർഷങ്ങളിൽ സൗദി ഉൽപ്പന്നങ്ങളുടെ ഏറ്റവും കൂടുതൽ കയറ്റുമതി നടന്നത് യുഎഇയിലേക്കായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു, ഏകദേശം 4 ബില്യൺ റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. കുവൈത്ത് 2.6 ബില്യൺ, ഒമാൻ 1.3 ബില്യൺ, ബഹ്റൈൻ 1.1 ബില്യൺ, ഇറാഖ് ഏകദേശം 1 ബില്യൺ, ജോർദാൻ 997 ദശലക്ഷം, യമൻ 837 ദശലക്ഷം എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News