ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം നാളെ മടങ്ങും

ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം

Update: 2018-08-27 02:57 GMT
Advertising

ഹജ്ജിന്റെ കര്‍മങ്ങള്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം നാളെ മടങ്ങും. ജിദ്ദയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി ഹാജിമാരും നാളെ മടങ്ങിത്തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളികള്‍ മദീന സന്ദര്‍ശനം കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങുക.

ഹജ്ജിന്റെ കര്‍മങ്ങള്‍ അവസാനിപ്പിക്കുക കഅ്ബയ്ക്കരികില്‍ വിടവാങ്ങല്‍ പ്രദക്ഷിണം ചെയ്താണ്. മക്ക വിടും മുമ്പാണ് ഹാജിമാര്‍ ഈ കര്‍മം പൂര്‍ത്തിയാക്കുക. സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി ഹാജിമാരെല്ലാം ഇതിന്റെ തിരക്കിലാണ്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹാജിമാരെല്ലാം എത്തിയത് ജിദ്ദ വിമാനത്താവളത്തിലാണ്. ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതിനായി അടുത്തയാഴ്ച ഇവര്‍ മദീനയിലേക്ക് പുറപ്പെടും. ബസ്സ് മാര്‍ഗമാണ് ഹാജിമാരെ മദീനയില്‍ എത്തിക്കുക. മദീന വിമാനത്താവളം വഴിയാകും ഇവരുടെ മടക്കം. വിവിധ രാജ്യങ്ങളിലെ തീര്‍ഥാടകരും മടക്കയാത്രയിലാണിപ്പോള്‍.

Tags:    

Similar News