ആഗോള നിക്ഷേപക സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന് റിയാദില്‍ തുടക്കം

കഴിഞ്ഞ വര്‍ഷം നടന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനാണ് റിയാദ് സാക്ഷിയായത്.

Update: 2018-10-24 02:08 GMT
Advertising

ആഗോള നിക്ഷേപക സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിന് സൌദിയിലെ റിയാദില്‍ തുടക്കമായി. വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വന്‍കിട പദ്ധതികളുടേയും കരാറുകളുടേയും പ്രഖ്യാപനം സമ്മേളനത്തിലുണ്ടാകും. സൌദിയില്‍ വന്‍ നിക്ഷേപ-തൊഴില്‍ സാധ്യതകള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത് .

കഴിഞ്ഞ വര്‍ഷം നടന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനാണ് റിയാദ് സാക്ഷിയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രമുഖരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സൌദിയുടെ നിക്ഷേപ സാധ്യതകളും സഹകരണ സാധ്യതകളും തുന്നിടുന്നതാണ് സമ്മേളനം. ഇതിന് മുന്നോടിയായി വിവിധ കരാറുകള്‍ തയ്യാറായിട്ടുണ്ട്. ഇന്ത്യയില്‍‌‌ നിന്നും വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിയടക്കം നിരവധി പേരുണ്ട് സമ്മേളനത്തില്‍. മാറുന്ന സൌദിയില്‍ വന്‍ നിക്ഷേപ തൊഴില്‍ സാധ്യതകളാണ് സമ്മേളനം തുറന്നിടുന്നത്.

Full View

ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ വിവിധ കമ്പനികള്‍ സൌദിയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തവണ ഏഷ്യന്‍ രാജ്യങ്ങളുമായാണ് ഭൂരിഭാഗം നിക്ഷേപ കരാറുകള്‍. പൊതു നിക്ഷേപ ഫണ്ടിന്റെ നേതൃത്വത്തിലാണ് നിക്ഷേപ സമ്മേളനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിലാണ് നിക്ഷേപ സമ്മേളനം. ചര്‍ച്ചകളും വിവിധ സെഷനുകളും പുരോഗമിക്കുകയാണ്. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം മറ്റന്നാള്‍ നടക്കും

Tags:    

Similar News