ജമാല്‍ ഖശോഗിയുടെ കുടുംബവുമായി സൌദി ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൌദി മന്ത്രിസഭയും അറിയിച്ചു.

Update: 2018-10-23 17:30 GMT

തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കുടുംബവുമായി സൌദി ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി. സല്‍മാന്‍ രാജാവും കിരീടാവകാശിയുമാണ് റിയാദില്‍ വെച്ച് കുടുംബത്തെ കണ്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൌദി മന്ത്രിസഭയും അറിയിച്ചു.

ജമാല്‍ ഖശോഗിയുടെ റിയാദിലുള്ള ഭാര്യയിലുള്ള മക്കളാണ് സന്ദര്‍ശനത്തിന് എത്തിയത്. അമേരിക്കയില്‍ താമസക്കാരനായ ഖശോഗി തുര്‍ക്കി സ്വദേശിയായ ഖദീജയുമായുള്ള വിവാഹത്തിന് ശ്രമിച്ചിരുന്നു. ഇതിനുള്ള രേഖകള്‍ ശരിയാക്കാനെത്തിയപ്പോഴാണ് ഈ മാസം കോണ്‍സുലേറ്റില്‍ വെച്ച് സൌദി ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടത്. സൌദി വിമര്‍ശകനായ ഖശോഗിയുടെ കൊലപാതകത്തിന് കാരണക്കാരെ ശിക്ഷിക്കുമെന്ന് ഇന്ന് ചേര്‍ന്ന കാബിനറ്റും അറിയിച്ചു. വീഴ്ചവരുത്തിയവർ ആരായാലും നടപടിയുണ്ടാകുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള സൌദിയുടെ അന്വേഷണ സംഘം നിലവില്ർ തുര്ർക്കിയിലാണ്.

Tags:    

Similar News