മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍; സൈബര്‍ കുറ്റകൃത്യമാണെന്ന് സൗദി പ്രോസിക്യൂഷന്‍

കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

Update: 2018-10-27 19:01 GMT

സൗദിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി മതചിഹ്നങ്ങളേയും വിശുദ്ധ സ്ഥലങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. വിശ്വാസത്തെ പരിഹസിക്കുന്നവര്‍ക്കും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കും അഞ്ച് വര്‍ഷം വരെ തടവും മുപ്പത് ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.

വിശുദ്ധ സ്ഥലങ്ങള്‍, മതചിഹ്നങ്ങള്‍, മതാചാരങ്ങള്‍ തുടങ്ങിയവയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്. സൈബര്‍ ക്രൈം വകുപ്പിന്‍റെ ആറാം വകുപ്പ് അനുസരിച്ച് കടുത്ത ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പ്രതികള്‍ക്ക് 5 വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. പബ്ലിക്ക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. കുറ്റം ചെയ്തവരെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനും സമാനമാണ് ശിക്ഷ. വ്യക്തിഹത്യ നടത്തുന്നതും വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്‍റെ പവിത്രതക്ക് കോട്ടം തട്ടിക്കുന്നതുമായ പ്രചരണങ്ങളും പ്രോസിക്യൂഷന് വിധേയമാക്കും. ഇതിനായി വീ‍ഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും മറ്റും തയ്യാറാക്കുന്നതും അയച്ച് കൊടുക്കുന്നതും സൂക്ഷിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നവര്‍ക്കും ഫോര്‍വേഡ് ചെയ്യുന്നതും കുറ്റമാണ്.

Tags:    

Similar News